ഏലത്തോട്ടത്തിൽ കയറിയതിന് എട്ട് മാസം പ്രായമായ പശുക്കിടാവിനെ അയൽവാസി ക്രൂരമായി മർദ്ദിച്ച് നട്ടെല്ലൊടിച്ചെന്ന് പരാതി.
ഇടുക്കി മൈലാടുംപാറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സാധാരണയായി പശുവിനെ കെട്ടിയിടാറാണ് പതിവെന്നും കഴിഞ്ഞ ദിവസം കെട്ടഴിഞ്ഞു പോയ പശുക്കിടാവ് ഏലത്തോട്ടത്തിൽ കയറുകയായിരുന്നുവെന്നും കിടാവ് കെട്ടഴിഞ്ഞുപോയത് തങ്ങൾ അറിഞ്ഞില്ലെന്നും പശുക്കിടാവിന്റെ ഉടമ സണ്ണി പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികളാണ് പശുവിനെ നോക്കുന്നത്. എന്നാൽ, ഏലത്തോട്ടത്തിൽ കയറിയ പശുക്കിടാവ് തങ്ങളുടെ ഏലച്ചെടികൾ നശിപ്പിച്ചുവെന്നാണ് അയൽവാസിയുടെ പരാതി.
മർദ്ദനമേറ്റ കിടാവിന്റെ നട്ടെല്ല് പൂർണമായി തകർന്നിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും മൃഗഡോക്ടര്‍ പറഞ്ഞു. സംഭവത്തിൽ പോലീസിന് പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക