ഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു. മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാര്‍ലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്.
പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി.
രാജ്യസഭയില്‍ 12 എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓഫിസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക