മിഷിഗണ്‍: മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. അധ്യാപകൻ ഉൾപ്പെടെ 8 പേർക്ക് പരുക്കേറ്റു. അതിൽ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി.
15 വയസുള്ള വിദ്യാർത്ഥിയാണ് വെടിവയ്പ് നടത്തിയത്. വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക