ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിൽ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചിൽ കോവിഡ് വാക്സീൻ നിറച്ചു. കുത്തിവയ്പെടുക്കാൻ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്കു വച്ചതും, അവർ ഒന്നു ഞെട്ടി. കയ്യിലെ ചർമം തണുത്തു റബർ പോലെ. നന്നേ വിളറിയ നിറവും. ഫിലിപ് കണ്ണുരുട്ടിയൊന്നു നോക്കിയപ്പോൾ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി.
‘പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാർഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കൺ പ്രോസ്തെറ്റിക്കിൽ കുത്തിവച്ച് എന്നെ ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അർഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോർട്ട് ചെയ്തതോടെ ഡെന്റിസ്റ്റ് കൂടിയായ റുസ്സോ (57) അറസ്റ്റിലായി. ക്രിമിനൽ കുറ്റം ചുമത്തിയേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക