കോട്ടയം ജില്ലയിലെ കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ പെയ്തു. പുല്ലകയാറിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര (urumbikkara) മേഖലയിൽ ഉരുൾപൊട്ടിയതായാണ് സംശയം.
കൂട്ടിക്കൽ ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ട്. വൈകുന്നേരം നാല് മണി മുതൽ ഈ മേഖലയിൽ മഴ പെയ്തിരുന്നു. ആറ് മണിയോടെയാണ് ആറ്റിലെ ജലനിരപ്പ് വളരെ വേഗം ഉയർന്നത്. റവന്യൂ, പൊലീസ് ഫയർഫോഴ്സ് സംഘം കൂട്ടിക്കലിൽ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക