തൃശൂർ: കാള സ്കൂട്ടറിൽ ഇടിച്ച് തെറിച്ചു വീണ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ എ ജോൺസനാണ് മരിച്ചത്.
കോവിലകത്തുംപാടം എൽ ഐ സി ഓഫീസിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനത്തിൽ കാള ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഉദ്യോഗസ്ഥന്റെ ഹെൽമെറ്റ് പൂർണമായും തകർന്നിരുന്നു. റോഡിൽ വീണു കിടന്ന എഎസ്ഐയെ കോഴിക്കോട്ടേക്ക് പോയ കുടുംബം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുന്നേ അദ്ദേഹം മരിച്ചിരുന്നു. മൃതദേഹം ഇപ്പോൾ അശ്വിനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക