അഞ്ചാലുംമൂട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്.
തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ മഞ്ജു, ദിലീപ്, രാജീവ്, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ആശുപത്രിയില്‍ നിന്ന് മടങ്ങവേ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
വാഹനാപകടത്തില്‍ പരിക്കേറ്റ പ്രാക്കുളം സ്വദേശി അനീഷ് എന്ന യുവാവിനെ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്നു. ദിലീപായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
പുലര്‍ച്ചയോടെ കല്ലമ്പലം ജങ്ഷനിലാണ് അപകടമുണ്ടായത്. ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക