പെർത്ത്∙ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ
തിളങ്ങിയതിനു പിന്നാലെ, ഇന്ത്യൻ ആരാധകരെ വീണ്ടും ‘പുഷ്പം’ പോലെ കയ്യിലെടുത്ത് ഓസീസ് ഓപ്പൺ
ഡേവിഡ് വാര്‍ണർ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെന്നിന്ത്യൻ ചിത്രം ‘പുഷ്പ’യിലെ പുതിയ ഗാനത്തിന്റെ വിഡിയോയിൽനിന്ന് അല്ലു അർജുന്റെ തല മോർഫ് ചെയ്തു മാറ്റി പകരം തന്റെ തലവച്ചുള്ള ഗാനത്തിന്റെ വിഡിയോ, വാർണർ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു!
ഇന്ത്യൻ ആരാധകർക്കൊപ്പം സഹ താരങ്ങൾ കൂടി വിഷയം ഏറ്റെടുത്തോടെ വിഡിയോ മണിക്കൂറുകൾക്കുള്ളിൽ
വൈറൽ. ‘ഏയ് ബിഡ്ഡ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയിലാണു വാർണറുടെ എഡിറ്റിങ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക