തലമുറകളെ ഹരംകൊള്ളിച്ച മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രപരമ്പര, സിബിഐയുടെ
അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍
ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വാര്‍ത്ത.
പരമ്പരയിലെ നാലു ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ വിക്രം എന്ന കഥാപാത്രത്തിലൂടെ തന്നെയാണ് ജഗതിയുടെ തിരിച്ചുവരവ് എന്നതാണ് ഏറെശ്രദ്ധേയം.
മമ്മൂട്ടി അവതരിപ്പിച്ച സിബിഐ ഓഫിസര്‍ സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം ജഗതിയുടെ
സിനിമാജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. സിബിഐ സീരിസിലെ ആദ്യ നാല് ഭാഗങ്ങളിലും ജഗതി അഭിനയിച്ചിരുന്നു.
2012–ലുണ്ടായ അപകടത്തേത്തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്ന് വിട്ടുനിന്നത്. സിബിഐയുടെ പുതിയ ചിത്രത്തിൽ ജഗതിയും ഉണ്ടാകണമെന്നത് മമ്മൂട്ടി,
സംവിധായകൻ കെ.മധു എന്നിവർക്ക് നിർബന്ധമായിരുന്നു, തുടർന്നാണ് അഭിനയിക്കുമെന്ന് തീരുമാനമുണ്ടായത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽ തന്നെ
ചിത്രീകരണം നടത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക