കണ്ണൂർ: 70കാരന് വീട്ടില് മരിച്ച് കിടന്ന് ദുർഗന്ധം നിറഞ്ഞിട്ടും വീട്ടുകാർ അറിഞ്ഞില്ല.മരണം നടന്ന് രണ്ടു ദിവസമായിട്ടും കുടുംബാംഗങ്ങൾ വിവരം പുറത്തറിയിക്കാതിരുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച അബ്ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മകളിൽ നിന്നും ടൗൺ പൊലീസ് ഇന്ന് മൊഴിയെടുക്കും.
വീട്ടിൽ സ്വന്തം മുറിയിൽ കട്ടിലിൽ നിന്ന് നിലത്ത് വീണ് കിടന്ന നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. നാലുപേർ താമസിച്ച വീട്ടിലെ ഒരു മുറിയിൽ ഒരാൾ മരിച്ച് ദിവസങ്ങളായിട്ടും വീട്ടുകാർ അറിഞ്ഞില്ലെന്നത് ഏറെ ദുരൂഹമാണെന്നാണ് പൊലീസിന്റെ നിഗമനം.
അബ്ദുൾ റസാഖിന്റെ മൃതദേഹത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ഇതോടെ മരണ കാരണം വ്യക്തമാകും.
അബ്ദുൾ റസാഖിന്റെ തലയ്ക്ക് മുറിവേറ്റതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക