ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റിലെ ലോഡിങ് തൊഴിലാളി കാര്‍ഗോ കംപാര്‍ട്ട്മെന്റില്‍ ഉറങ്ങി ചെന്നിറങ്ങിയത് അബുദാബിയില്‍. മുംബൈ-അബുദാബി ഫ്ളൈറ്റിലാണ് ജീവനക്കാരന് അറിയാതെ ഉറങ്ങിപ്പോയത്.
ബാഗേജ് ലോഡ് ചെയ്തശേഷം തൊഴിലാളി അതിനു സമീപം തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. കാര്‍ഗോയുടെ വാതില്‍ അടഞ്ഞുപോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പൊങ്ങിയ ശേഷമാണ് ജീവനക്കാരന് എഴുന്നേറ്റതെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച്ചയിലെ ഫ്ളൈറ്റിലാണ് സംഭവം.
അബുദാബിയില്‍ ഇറങ്ങിയ ശേഷം അവിടത്തെ അധികൃതര്‍ ലോഡിങ് തൊഴിലാളിയുടെ മെഡിക്കല്‍ എക്സാമിനേഷന് നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അബുദാബി അധികൃതരുടെ പരിശോധനയ്ക്ക് ശേഷം അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥരും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക