കാമുകിയുടെഭര്ത്താവ് പിടികൂടാതിരിക്കാനായി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വിവാഹിതയായ സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുപത്തൊന്‍പതുകാരനാണ് തിങ്കളാഴ്ച മരിച്ചത്.
ഉത്തര്‍ പ്രദേശ് സ്വദേശിയായ 29കാരന് മൊഹ്സിനാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് മരിച്ചത്. ജയ്പൂരിലെ പ്രതാപ് നഗറിലായിരുന്നു യുവതി മകള്‍ക്കൊപ്പം താമസിച്ചിരുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് യുവതി മൊഹ്സിനെ നൈനിറ്റാളില്‍ വച്ച് പരിചയപ്പെട്ട് ഒളിച്ചോടുന്നത്. ഇതിന് ശേഷം ജയപൂരിലെ വാടക ഫ്ലാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. യുവതിയുടെ ഭര്‍ത്താവ് ഇവര്‍ ഇവിടെയുണ്ടെന്ന വിവരം ലഭിച്ച് തിരഞ്ഞെത്തിയപ്പോഴാണ് യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. യുവതിയുടെ ഭര്‍ത്താവിനെ കണ്ട് ഭയന്ന് ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്.
യുവതി മൊഹ്സിനെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് കണ്ടെത്താതിരിക്കാന്‍ നിരവധി സ്ഥലങ്ങളില്‍ താമസിച്ച ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയ്പൂരിലെ ഫ്ലാറ്റിലെത്തുന്നത്.
യുവാവിന്റെ മരണത്തിന് പിന്നാലെ കാണാതായ യുവതിയേയും ഭര്ത്താവിനുമായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മൊഹ്സിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക