എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. പുറക്കാട് ശാഖാ സെക്രട്ടറി രാജു ആണ് മരിച്ചത്.
സംഘടന പ്രശ്നങ്ങളാണ് കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഇന്നലെ രാത്രിയോടെയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് അടക്കമുള്ള കാര്യങ്ങളിൽ രാജുവുമായി ചിലർക്ക് തർക്കമുണ്ടായിരുന്നു. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക