താലിബാൻ മനോഭാവമുള്ളവരാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവരുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വിവാഹപ്രായത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥ ഹിന്ദുസ്ഥാനികളല്ലെന്നും താലിബാന് മനോഭാവം വച്ച് പുലർത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു നേരെ ഇത്തരം താലിബാൻ മനോഭാവം സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ ചിന്തിക്കുവാൻ സാധിക്കുന്നത് താലിബാൻ മനോഭാവമുള്ളവർക്ക് മാത്രമാണ്. യഥാർത്ഥ ഹിന്ദുസ്ഥാനികൾക്ക് ഇത്തരത്തിൽ ചിന്തിക്കുവാൻ സാധിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക