പിസിഒഎസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഡിസോർഡർ (പിസിഒഡി) അണ്ഡാശയങ്ങൾ അസാധാരണമായി ഉയർന്ന അളവിൽ ആൻഡ്രോജൻ, പുരുഷ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ്.
തലയോട്ടിയിലെ മുടി കനംകുറഞ്ഞതും തലയോട്ടിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ കട്ടിയുള്ളതും കറുത്തതുമായ മുടിയുടെ വളർച്ച കൂടാതെ മുഖം, നെഞ്ച് എന്നിവിടങ്ങളിൽ അമിതമായ രോമവളർച്ച ഇവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്.
ആർത്തവ ദിനങ്ങളിൽ അമിത രക്തസ്രാവം, ഗർഭം അലസൽ, ശരീരത്തിലും മുഖത്തും അമിത രോമവളർച്ച, മുഖക്കുരു, അമിതമായി എണ്ണമയമുള്ള ചർമ്മം, അമിതഭാരം, വിഷാദം എന്നിവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്.
പിസിഒഡിയുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പിഡിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. നട്സുകൾ, ഫ്ളാക്സ് സീഡുകൾ, എള്ള് തുടങ്ങിയ ഭക്ഷണങ്ങളിൽ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങ്, ചേന, കടല, ചോളം തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികളുടെ ഉപയോഗം പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.ഉലുവ, കറുവാപ്പട്ട, മഞ്ഞൾ, പുതിന, തുളസി, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയവ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിനും സ്ത്രീകളിലെ പിസിഒഡിയുടെ വിവിധ ലക്ഷണങ്ങളെ ചെറുക്കുന്നതിനും സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക