മലയാള സിനിമ ചരിത്രത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്. ടോവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുന്നത്. ഡിസംബര്‍ 24 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
‘അപകട സെൽഫി വേണ്ട’: ശബരിമല പാതകളിൽ സെൽഫി അപകടങ്ങൾക്ക് കാരണമാകുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്
എന്നാൽ ഇപ്പോൾ ചിത്രത്തിലെ പുറത്തുവിട്ട ഒരു ഗാനമാണ് തരംഗമാകുന്നത്. ക്രിസ്മസ് ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്ത് വരികള്‍ എഴുതിയ ‘നിറഞ്ഞു താരകങ്ങള്‍’ എന്നാരംഭിക്കുന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. എം ജി ശ്രീകുമാര്‍ ആണ് ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഈ മാസം 16 ന് നടത്തിയിരുന്നു. ആദ്യ പ്രദര്‍ശനത്തിനു ശേഷം മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക