ആസിഫ് അലിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടി ഭാവന. തങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് നേരത്തെയും അഭിമുഖങ്ങളില്‍ താരം പറഞ്ഞിട്ടുണ്ട്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ സംഭവങ്ങളാണ് ആസിഫ് അലി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
മൈസൂരിലാണ് അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് എന്ന ചിത്രം ഷൂട്ട് ചെയ്യുന്നത്. ഭാവന കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള ആളുകള്‍ അവളെ തിരിച്ചറിയും. ഈ ഓമനക്കുട്ടന് എന്ന കഥാപാത്രം ഒരു സാധാരണക്കാരനാണ്.
ആ ഒരു ഗെറ്റപ്പിലാണ് ആ സിനിമയില്‍ എത്തിയത്. ഈ ഭാവനയോടൊപ്പം വരുന്ന നടന്മാരൊക്കെ ആ സിനിമ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍സ് ആണ്. തന്നെ കണ്ടിട്ട് അവര്‍ പറയുമായിരുന്നു ഇവനെ ആരാണ് ഹീറോ ആക്കിയതെന്ന്. പല ഷോട്ടുകള്‍ എടുക്കുമ്പോഴും ആളുകള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്.
അതേസമയം, തന്റെ കരിയര്‍ മാറ്റിയ ചിത്രമാണ് അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് എന്നും ഒരു കഥാപാത്രത്തിന് വേണ്ടി ആദ്യമായി എഫേര്‍ട്ട് ഇട്ട ചിത്രമായിരുന്നു അതെന്നും ആസിഫ് അലി പറഞ്ഞു. കൈരളിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടന് ഇക്കാര്യം വെളിപ്പെടുത്തിയത്.
രോഹിത് വി.എസ് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് 2017ല്‍ ആണ് റിലീസ് ചെയ്തത്. ആസിഫ്, ഭാവന എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസ്, സിദ്ദിഖ്, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക