രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണങ്ങളിൽ പൊലീസിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കൊലപാതക കേസുകളിൽ കർക്കശമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന പേരു വച്ച് കേസെടുക്കുന്ന ഏർപ്പാട് പൊലീസ് അവസാനിപ്പിക്കണം. ഈ പ്രവണത കൂടി വരുന്നുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വർഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ എഐവൈഎഫിന്റെ മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക