കോട്ടയം ∙ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു ബൈക്കിൽനിന്നും തോട്ടിൽ തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. മണർകാട് കാവുംപടി തെക്കുംകുന്നേൽ ദീപു–സന്ധ്യ ദമ്പതികളുടെ മകൻ അരവിന്ദ്
ടി.സി. (22) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.
കോട്ടയത്ത് മാലം ജംക്ഷനു സമീപമുള്ള പാലത്തിൽ ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അപകടം. ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട് യുവാവ് തോട്ടിൽവീഴുകയായിരുന്നു. രാത്രിയിൽ ഈ വഴി പോയവർ വാഹനം മറിഞ്ഞു കിടക്കുന്നത് കണ്ടെങ്കിലും തോട്ടിൽ
ആളുണ്ടെന്നത് അറിഞ്ഞില്ല.
ഞായറാഴ്ച രാവിലെ പാലത്തിന്റെ താഴെ കെട്ടിനുള്ളിൽ ബൈക്ക് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ്, അരവിന്ദ് 10 അടിയോളം താഴെ തോട്ടിൽ കിടക്കുന്നതു കണ്ടത്. പിന്നീട് പാമ്പാടിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക