തിരുവനന്തപുരം : ഗുണ്ടകളെ അമർച്ച ചെയ്യാൻ തിരുവനന്തപുരം റെയ്ഞ്ചിൽ നടപ്പാക്കിയ ഓപ്പറേഷൻ ട്രോജന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസത്തിനിടെ പിടിയിലായത് 279 ഗുണ്ടകള്‍.
വാറണ്ടുണ്ടായിട്ടും മുങ്ങി നടന്ന 468 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറല്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓപ്പറേഷൻ ട്രോജൻ തുടരുന്നത്.
പോത്തൻകോട് സുധീഷ് കൊലക്കേസിന് ശേഷമാണ് ഓപ്പറേഷൻ തുടങ്ങിയത്. 1650 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഡിഐജി സഞ്ചയ് കുമാർ ഗുരുഡിൻെറ നേതൃത്വത്തിലാണ് ഓപ്പറേഷൻ ട്രോജൻ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക