ഒളിച്ചോടിപ്പോയ ഭാര്യയെയും കുട്ടിയെയും തിരികെ ലഭിക്കാൻ 5,000 രൂപ പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുകയാണ് ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഭാര്യ കുട്ടിയുമായി ജനൽ വഴി ഓടി രക്ഷപ്പെട്ടത്. ബംഗാളിലെ പിംഗ്ല ഗ്രാമത്തിലാണ് സംഭവം.
മരപ്പണിക്കാരനായ ഭർത്താവ് ഭാര്യയെയും കുട്ടിയെയും തേടി പല സ്ഥലങ്ങളിലും പോകുന്നത് വെറുതെയായി. അവസാന ആശ്രയമെന്ന നിലയിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ നിരാശാജനകമായ ഒരു പോസ്റ്റിട്ടു.
“ഡിസംബർ 9 മുതലാണ് ഭാര്യയെയും കുട്ടിയെയും കാണാതായത്. അവരെ കണ്ടെത്തുന്നവർ ദയവായി എന്നെ അറിയിക്കൂ. കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം ലഭിക്കും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
എന്നാൽ സോഷ്യൽ മീഡിയ പോലും കാര്യമായ സഹായം ചെയ്തിട്ടില്ല. ഡിസംബർ 9ന് ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഒളിച്ചോടിയ വിവരം അറിഞ്ഞത്. അടുത്ത ദിവസം ഭാര്യയെ തേടി മടങ്ങി.
സംഭവത്തെക്കുറിച്ച് വീട്ടുകാര് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, പോലീസിനെ വിവരം വിശദമായി അറിയിച്ചിരുന്നതായി ഭർത്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക