സിലിക്കണ്‍വാലി: സിം കാര്‍ഡില്ലാത്ത ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഐ ഫോണ്‍. 2022 സെപ്റ്റംബറില്‍ സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. മാക്ക് റൂമേഴ്സ് വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.
2022 സെപ്റ്റംബറില്‍ തന്നെ സിം കാര്‍ഡ് ഇല്ലാത്ത ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സിം കാര്‍ഡുകള്‍ക്ക് പകരം ഇ സിം സൗകര്യം മാത്രമാണ് ഫോണിലുണ്ടാവുക. ഇതിന് വേണ്ടി തയ്യാറെടുക്കാന്‍ യുഎസിലെ ടെലികോം സേവനദാതാക്കളോട് കമ്പനി നിര്‍ദേശിച്ചു. രണ്ട് ഇ സിം കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും.
സിം കാര്‍ഡ് ഒഴിവാക്കുന്നതോടെ വെള്ളത്തെ പ്രതിരോധിക്കാനുള്ള ഐഫോണുകളുടെ ശേഷി മെച്ചപ്പെടും. വരാനിരിക്കുന്ന ഐഫോണ്‍ 14 മോഡലില്‍ രണ്ട് ടിബി സ്റ്റോറേജ് സൗകര്യമുണ്ടാവും. ക്യുഎല്‍സി ഫ്ളാഷ് സ്റ്റോറേജ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഐഫോണ്‍ 14 ല്‍ 48 എംപി ക്യാമറയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക