മഹാമാരികളുടെ ആശങ്കയിൽ മുൻകരുതലുകൾ കർശനമാക്കി ദുബായ്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് മുൻകരുതലുകൾ ശക്തമാക്കിയിരിക്കുന്നത്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 3000 ദിര്‍ഹം വരെ പിഴ ചുമത്തുവാനാണ് തീരുമാനം. മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിർദേശങ്ങൾ ലംഘിച്ചാലാണ് നടപടി സ്വീകരിക്കുക. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.
‘സിരിവെന്നെലെ’…, സായ് പല്ലവി ചിത്രത്തിലെ ഗാനം പുറത്തുവിട്ടു
വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളിലായി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്നറിയുന്നതിനായി ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും. പുതുവത്സര ആഘോഷത്തിന്റെ ഒരുക്കങ്ങളും നിലവിലെ സാഹചര്യങ്ങളും സമിതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക