പ്രതിസന്ധിയിലായി വീണ്ടും കോൺഗ്രസ്. പഞ്ചാബിൽ രണ്ട് എംഎൽഎമാർ ബിജെപിയിലേയ്ക്ക് ചേർന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് സൂചനകളുണ്ടായിരുന്ന പ്രമുഖ നേതാവുൾപ്പെടെയാണ് ബിജെപിയിൽ ചേർന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായ ഫത്തേ ജംഗ് സിംഗ് ബജ്വയാണ് ബിജെപിയിൽ ചേർന്നവരിൽ ഒരാൾ. പഞ്ചാബിൽ ഖാദിയാന എംഎൽഎയാണ് ഇദ്ദേഹം.
വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി അടുത്തിടെയാണ് കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഫത്തേ ബജ്വയെ പ്രഖ്യാപിച്ചിരുന്നത്. പക്ഷെ പ്രഖ്യാപനത്തിനു പിന്നാലെ അതേ സീറ്റിൽ തനിയ്ക്ക് താത്പര്യമുണ്ടെന്ന് സഹോദരനായ പ്രതാപ് ബജ്വ പാര്‍ട്ടിയെ അറിയിച്ചു. പിന്നീടാണ് ബിജെപിയിലേക്കുള്ള ഫത്തേ ജംഗ് ബജ്വയുടെ ചേക്കേറൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക