ഒമിക്രോൺ മഹാമാരി ലോകത്തെ ആകെ ആശങ്കയിലാക്കുകയാണ്. കോവിഡ് മഹാമാരിയുടെ ആശങ്ക ഒഴിയും മുൻപെയാണ് ഒമിക്രോൺ വ്യാപനം ഉണ്ടായിരിക്കുന്നത്. യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയ്ക്കൊപ്പം ഒമിക്രോൺ ആശങ്ക കൂടി വർധിച്ചിരിക്കുകയാണ്. ഒമിക്രോൺ ഭീഷണിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ജനുവരി ആറിനാണ് നരേന്ദ്രമോദി യുഎഇ സന്ദർശനം നടത്താനിരുന്നത്.
ഇപ്പോൾ ലോകത്തിന്റെ വിവിധ കോണുകളിലായി ഒമിക്രോൺ കേസുകൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്റെ യുഎഇയിലേയ്ക്കുള്ള യാത്ര മാറ്റിവച്ചത്. ഫെബ്രുവരിയിലേക്കാണ് സന്ദർശനം മാറ്റിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക