മികച്ച പ്രതികരണം നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അജഗജാന്തരം. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നൂറ് കണക്കിന് ആളുകൾ അണിനിരന്ന സാഹസിക രംഗങ്ങൾ ചിത്രീകരിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളും വെല്ലുവിളികളും വീഡിയോയിൽ നിന്നും വ്യക്തമാണ്. ഡമ്മി ആനയെ നിർമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോയില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക