റെയില്‍വേ ഗേറ്റ് തകര്‍ത്തെത്തിയ ആഡംബര കാര്‍ ട്രെയിനിടിച്ച് തീ പിടിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് വച്ച് പുതുവര്‍ഷ തലേന്നാണ് അപകടമുണ്ടായത്.
നാലുപേരായിരുന്നു ആഡംബര കാറിലുണ്ടായിരുന്നത്. അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റ് തകര്‍ത്താണ് കാറ് പാളത്തിലേക്ക് കയറിയത്.
ഇതേസമയം ഈ പാളത്തിലൂടെ വന്ന ഗുഡ് വാഹനം കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ കാറിന് തീപിടിച്ചതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് കാര്‍ അപകടസ്ഥലത്ത് നിന്ന് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക