ഡൽഹി: സൂറത്തിൽ ആറുവയസ്സുകാരൻ മേൽക്കൂരയിൽ പട്ടം പറത്തുന്നതിനിടയിൽ താഴെ വീണു മരിച്ചു.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആറുവയസുകാരനായ തനയ് പട്ടേലാണ് മരിച്ചത്. വ്യാഴാഴ്ച തനായ് അഞ്ച് നില കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി പട്ടം പറത്താൻ തുടങ്ങി.
പട്ടം പറത്തുന്നതിൽ മുഴുകിയ തനയ് കാൽ വഴുതി നിലത്തു വീണു. ഇതിനിടെ അവിടെയുണ്ടായിരുന്നവരാണ് വീട്ടുകാരെ വിവരം അറിയിച്ചത്.
തനയ്യെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ ചികിത്സയ്ക്കിടെ മരിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചാണ് കുട്ടി കൂട്ടുകാരോടൊപ്പം കളിക്കാൻ കെട്ടിടത്തിന് മുകളിൽ എത്തിയതെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക