എംപി ബിനോയ് വിശ്വത്തിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ പലരും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനോയ് പറഞ്ഞത് സിപിഐയുടേയും മുഖ്യമന്ത്രിയുടേത് സിപിഐഎമ്മിന്റെയും നിലപാടുകളാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐഎമ്മിന് വ്യത്യസ്ത നിലപാടാണുള്ളത്. രാജ്യമാകെ ബിജെപിയെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷവുമുണ്ട്. എന്നാൽ, കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്പേസിലേക്ക് എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷം വരണമെന്നില്ല. മറ്റുപലരും വരും. അതാണ് ബിനോയ് വിശ്വവും പറഞ്ഞത്.
കണ്ണ് ചിമ്മുന്ന നേരത്തിൽ തടാകത്തിലെ ജലം മഞ്ഞുപാളികളായി, വൈറല്‍ വീഡിയോ
അദ്ദേഹം പറഞ്ഞത് യാഥാർഥ്യമാണ്. രണ്ട് നിലപാടുകളാണ് ഉണ്ടായത്. അതിപ്പോൾ രണ്ട് നിലപാടുള്ളത് കൊണ്ട് തന്നെയല്ലേ രണ്ട് പാർട്ടികളായും നിൽക്കുന്നതെന്ന് കാണാം രാജേന്ദ്രൻ ചോദിച്ചു. എന്നിരുന്നാലും രാജ്യത്തിന്റെ പൊതുരാഷ്ട്രീയത്തിൽ രണ്ട് കക്ഷികളുടെയും നിലപാട് ഒന്ന് തന്നെയാണെന്ന് കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക