കൊടും തണുപ്പത്ത് പറന്നെത്തിയ കാക്കയെ കമ്പിളി പുതപ്പിച്ച് യുവാവ്. ബിറ്റെങ്കബീഡന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് സംഭവത്തിന്റെ വിഡിയോ പ്രചരിക്കുന്നത്. മുപ്പത് ലക്ഷത്തിലേറെ ആളുകളാണ് സ്നേഹവും ആർദ്രതയും നിറഞ്ഞ ഈ ദൃശ്യം ഇതിനകം കണ്ടുകഴിഞ്ഞത്.
കൊടും മഞ്ഞിൽ തീ കായുകയായിരുന്നു യുവാവ്. ഇതിനടുത്തായുള്ള തടിക്കഷ്ണത്തിലേക്കാണ് ചൂട് തേടി കാക്ക പറന്നെത്തിയത്.
https://twitter.com/i/status/1477275377630429189
പെട്ടെന്ന് ചെറിയ കമ്പിളിയെടുത്ത് കാക്കയെ ഇയാൾ പുതപ്പിക്കുന്നതും കാക്ക ശാന്തമായിരിക്കുന്നതും വിഡിയോയിൽ കാണാം. നിരവധിപ്പേർ വിഡിയോ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക