അധികാരത്തിലിരുന്നപ്പോള്‍ തനിക്കുവേണ്ടി ഒന്നും ചെയ്യാത്തവരെ ഭഗവാന് കൃഷ്ണന് ശപിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിനുള്ള മറുപടിയായാണ് യോഗി ഇക്കാര്യം പറയുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രിയാവുമെന്ന് ഭഗവാന് കൃഷ്ണന് സ്വപ്നത്തിലെത്തി തന്നോട് പറഞ്ഞിരുന്നു എന്നാണ് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നത്. ഇതിനുള്ള മറുപടിയുമായാണ് യോഗി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.എസ്.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ കൃഷ്ണന്റെ പുണ്യഭൂമികളായ മഥുരയ്ക്കും വൃന്ദാവനത്തിനും വേണ്ടി ഒന്നും ചെയ്യാത്തതിന്റെ പേരില്‍ അവരെ ശപിക്കുന്നുണ്ടാവുമെന്നാണ് യോഗി പറഞ്ഞത്.‘ചിലര്‍ തങ്ങളുടെ സ്വപ്നത്തില്‍ ഭഗവാന് കൃഷ്ണന് വരികയും തോല്ക്കാന് പോകുന്നതിനെക്കുറിച്ച് ആലോചിച്ച് കരയാന്‍ പറയുകയും ചെയ്തു കാണും. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. അധികാരത്തിലിരിക്കുമ്പോള്‍ മഥുരയ്ക്കും വൃന്ദാവനത്തിനും വേണ്ടി ഒന്നും ചെയ്യാത്തതിന്റെ പേരില്‍ ഭഗവാന് കൃഷണന് ഇപ്പോഴവരെ ശപിക്കുന്നുണ്ടാവും.
അഖിലേഷ് യാദവിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു യോഗിയുടെ പ്രതികരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രിയാവുമെന്ന് കൃഷ്ണന് പറഞ്ഞുവെന്നായിരുന്നു അഖിലേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക