കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ വിദേശയാത്ര കഴിഞ്ഞ് അടുത്ത ആഴ്ച ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഡിസംബർ മാസം അവസാനമായിരുന്നു രാഹുൽ ഗാന്ധി വിദേശത്തേയ്ക്ക്ക് പോയത്. എന്നാൽ എങ്ങോട്ടാണ് രാഹുൽ ഗാന്ധി പോയത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. രാഹുൽ ഗാന്ധി ഇറ്റലിയിലേക്കാണ് പോയതെന്നുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. രാഹുൽ ഗാന്ധിയുടെ വിദേശ യാത്ര സംബന്ധിച്ചോ മറ്റു വിശദീകരണങ്ങളോ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.
കോൺഗ്രസും രാഹുൽ ഗാന്ധിയുടെ യാത്രയെ പാട്ടി യാതൊരു വിവരവും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര. രാഹുൽ ഗാന്ധിയുടെ അഭാവം കാരണം പഞ്ചാബിൽ കോൺഗ്രസ് നടത്തുവന്നിരുന്ന റാലികൾ മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക