മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേയ്ക്ക്. ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കാണ് വീണ്ടും അദ്ദേഹം അമേരിയ്ക്കയിലേയ്ക്ക് പോകുന്നത്. ഈ മാസം 15 നാണ് അദ്ദേഹം അമേരിയ്ക്കയിലേയ്ക്ക് പോകുന്നത്. ജനുവരി 15 ന് യാത്ര തിരിയ്ക്കുന്ന അദ്ദേഹം 29 ന് തിരിച്ചെത്തുമെന്നാണ് വിവരം.
ചീഫ് സെക്രട്ടറി വി.പി.ജോയി ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. യാത്രയുടെ എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മിനസോറ്റയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ നടക്കുന്നത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം യാത്രയിൽ കൂടെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക