നീറ്റ് പിജി ഒബിസി സംവരണത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. ഈ വർഷത്തെ നീറ്റ് പിജി കൗണ്‍സിലിംഗുമായി മുന്നോട്ട് പോകുവാൻ ഇതോടു കൂടി അംഗീകാരം ലഭിച്ചിരിക്കുകയാണ്. മുന്നോക്ക സംവരണം ഈ വർഷത്തേയ്ക്ക് നടപ്പിലാക്കുവാനും സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുതയെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്ന് കോടതി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം കോടതി അറിയിച്ചു.
മാർച്ച് മൂന്നിന് മുന്നോക്ക സംവരണ കേസ് കോടതി വിശദമായി കേൾക്കും. ഈ വര്‍ഷത്തേക്ക് മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ മാറ്റങ്ങളൊന്നും തന്നെ നടപ്പിലാക്കുവാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോടതി വാദം കേട്ടിരുന്നു. രാജ്യതാല്പര്യം മുൻനിർത്തിക്കൊണ്ട് നീറ്റ് പിജി കൗണ്‍സിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക