മുസാഫർനഗറിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം നടന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണെങ്കിലും ജനുവരി 5 നാണ് പോലീസിൽ പരാതി നൽകിയത്.
വീടിന് സമീപം കളിക്കുകയായിരുന്ന പെൺകുട്ടിയെ 10-ഉം 14-ഉം വയസ്സുള്ള രണ്ട് പ്രതികൾ കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക