കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹം ബംഗളൂരുവിലേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു. യാത്രയ്ക്ക് മുൻപായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് പോസിറ്റിവായത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വരും ദിവസങ്ങളിൽ നടത്തുവന്നിരുന്ന മന്ത്രിയുടെ പരിപാടികൾ റദ്ധാക്കി.
ഒരു ദിവസത്തിന്റെ ഇടവേളയിൽ 28 ശതമാനത്തോളം വർധനവാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. ഇതിലുപരി ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ വലിയ രീതിയിൽ ഭീതി പടർത്തുന്നത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. രാജ്യത്ത് പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുന്ന സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക