ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. ഇത് മിക്കവർക്കും ഇഷ്ടമുള്ള പച്ചകറികൂടിയാണ്.
മത്തങ്ങ ഉപയോഗിച്ച് നിരവധി രുചികരമായ വിഭങ്ങൾ തയ്യാറാക്കാവുന്നതാണ്. എന്നാൽ മത്തങ്ങ മുറിച്ചു കഴിഞ്ഞാൽ പെട്ടന്ന് ഉപയോഗിച്ചില്ലെങ്കിൽ ചീഞ്ഞുപോകുന്നത് പതിവാണ്. എന്നാല്‍, ശരിയായ സൂക്ഷിച്ചാല്‍ വേണമെങ്കില്‍ മത്തങ്ങയും കുറേക്കാലം കേടുകൂടാതെ ഇരിക്കും എന്നതാണ് സത്യം. അതിനായി ചില ടിപ്സ് അറിഞ്ഞിരിക്കാം…
- മുറിച്ച മത്തങ്ങ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, അവ ഒരു പ്ലാസ്റ്റിക് കവറിലോ റാപ്പിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക എന്നതാണ്.
- മുറിക്കാത്ത മത്തങ്ങ അധികം ചൂടില്ലാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. ഇവയുടെ ഞെട്ടുള്ള ഭാഗം അടിയിലായി വരുന്ന രീതിയില്‍ സൂക്ഷിക്കുക.
- മത്തങ്ങ കഷ്ണങ്ങളാക്കി മുറിച്ച്, സിപ്പറിലോ എയര്‍ടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രീസറില്‍ സൂക്ഷിക്കാം.
- മത്തങ്ങയ്ക്ക് മുകളിലായി, മെഴുകിന്റെ ഒരു കോട്ടിങ് കൊടുക്കുന്നതും കുറേക്കാലം കേടുകൂടാതിരിക്കാന്‍ സഹായിക്കും. ഇത് മത്തങ്ങയില്‍ നിന്നുള്ള ഈര്പ്പനഷ്ടവും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനവും തടയുന്നു. ഇതിനായി ഫുഡ് ഗ്രേഡ് വാക്സ് ഉപയോഗിക്കാം.
- മത്തങ്ങ സൂക്ഷിക്കാനായി എടുത്തുവയ്ക്കും മുന്‍പേ അല്‍പ്പം വെളുത്ത വിനാഗിരിയും വെള്ളവും മിക്സ് ചെയ്തത് പുറമേ പുരട്ടി കൊടുക്കാം. ഇത് ബാക്ടീരിയയെ അകറ്റും. ശേഷം നന്നായി ഉണക്കിയ ശേഷം എടുത്തുവയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക