പാലക്കാട് ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി ഒന്‍പതു വയസുകാരി മരിച്ചു. വരോട്ട് താമസിക്കുന്ന ചുനങ്ങാട് വാണിവിലാസി മഠത്തില്‍ പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്.
വീടിനുള്ളില്‍ കളിക്കുന്നതിനിെട അബദ്ധത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ശിഖയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒറ്റപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക