നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു മിന്നൽ മുരളി. സൂപ്പർ ഹീറോ ചിത്രം എന്ന തരത്തിൽ എത്തിയ മിന്നൽ മുരളിയ്ക്ക് പല കോണുകളിൽ നിന്നായി അഭിനന്ദനങ്ങൾ എത്തിയിരുന്നു. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ തോമസാണ് മിന്നൽ മുരളിയായി എത്തിയത്. ഇപ്പോഴിതാ ബോളിവുഡ് ലോകത്ത് നിന്നും ടോവിനോ തോമസിനും മിന്നൽ മുരളിക്കും അഭിനന്ദനം എത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമ നടനും സംവിധായകനുമായ കരൺ ജോഹറാണ് മിന്നൽ മുരളിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
‘കഴിഞ്ഞ ദിവസം രാത്രി എനിയ്ക്ക് മിന്നൽ മുരളി കാണുവാനുള്ള അവസരം ലഭിച്ചു. വളരെ രസകരമായിരുന്നു. വളരെ സമർത്ഥമായി നിർമിച്ച് ആദ്യാവസാനം സിനിമയിലെ വിനോദം നിലനിർത്തിയിരിക്കുന്നു. പതിവുരീതികളെ തകർത്ത ഒരു സൂപ്പർ ഹീറോ സിനിമ ആയിരുന്നു. താങ്കൾ വളരെ ഗംഭീരമായി ചെയ്തു. അഭിനന്ദനങ്ങൾ. സന്തോഷം.’- കരൺ ജോഹർ ടോവിനോയ്ക്കയച്ച സന്ദേശത്തിൽ പറയുന്നു. ടോവിനോ കരൺ ജോഹർ അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക