എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നീതിയുക്തമായി അന്വേഷണം നടത്തി കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ സി.പി.ഐ.എം പൊലീസിന്റെ പണിയെടുക്കരുത്. പൊലീസിന്റെ നിഷ്ക്രിയത്വം കേസില്‍ ഉണ്ടായിട്ടുണ്ട്. പൊലീസുകാരന്റെ വണ്ടിയില്‍ കുത്തേറ്റ ചെറുപ്പക്കാരനെ കൊണ്ടുപോയില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും അഭിജിത്ത് പറഞ്ഞു.
കെ.എസ്.യുക്കാര്‍ അറിയാത്ത വിഷയത്തില്‍ ഞങ്ങളെ പ്രതിചേര്‍ക്കരുത്. ആശയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയുടെ മുകളില്‍ മണ്ണ് വീഴാന്‍ പാടില്ല എന്നാണ് കെ.എസ്.യു പറയുന്നത്. നിഖില്‍ പൈലി പ്രതിയാണെന്ന് തനിക്കറിയില്ല. അങ്ങനെയുണ്ടെങ്കില്‍ കെ.എസ്.യു സംരക്ഷിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക