ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്. ഇന്നലെ 1.94 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം മുന്‍ദിവസത്തേക്കാള്‍ 15.8 ശതമാനം വര്‍ധിച്ചു.
11.5 ശതമതാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 442 പേര് മരിച്ചു. 60,405 പേര് രോഗമുക്തി നേടി.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 9.55 ലക്ഷമായി വര്‍ധിച്ചു. രാജ്യത്തെ ആകെ 4,868 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക