കർണാടകയിലെ മുൻ മന്ത്രി ജെ.അലക്സാണ്ടർ അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 83 വയസായിരുന്നു അദ്ദേഹത്തിന്. ചീഫ് സെക്രട്ടറിയായും നിയമിതനായിരുന്നു. എസ്എം കൃഷ്ണ സർക്കാരിൽ ടൂറിസം മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസിൽ നിന്ന് 2019 ൽ അലക്സാണ്ടർ രാജി വച്ചുവെങ്കിലും മുതിർന്ന നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് പാർട്ടിയിൽ തന്നെ തുടരുകയായിരുന്നു. 1963 ബാച്ചിലുള്ള അലക്സാണ്ടർ 1992 ലാണ് ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്. തുടർന്നാണ് കോൺഗ്രസിൽ ചേരുന്നത്. കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ബംഗളൂരുവിലെ ഭാരതിനഗർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക