പഞ്ചാബിലെ സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. ആകെ 86 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. മാത്രമല്ല, മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെയും സിദ്ദുവിന്റെയും പേരും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യപട്ടികയുടെ വ്യക്തമായ സൂചന ലഭ്യമായിട്ടുണ്ട്. എന്നാൽ പട്ടിക പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആശയകുഴപ്പം ശക്തിപ്പെടുന്നുണ്ട്. നവ്ജോത് സിംഗ് സിദ്ദു അമൃത്സർ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമ്പോൾ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ചാംകൗര്‍ സാഹിബിലാണ് ജനവിധി തേടുക.
നായകനാകാൻ ഇനി വിരാട് ഇല്ല, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നു
മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പവും ഇരുവരും തമ്മിലുള്ള മത്സരം തന്നെയാണ് ഉണ്ടാക്കുന്നത്. അമൃത്സര്‍ സെന്‍ട്രലില്‍ നിന്ന് ഓം പ്രകാശ് സോണിയും മത്സരത്തിനിറങ്ങും. നടന് സോനു സൂദിന്റെ സഹോദരി മാളവിക മോഘയില്‍ നിന്നാണ് മത്സരിക്കുവാനെത്തുക. തെരഞ്ഞെടുപ്പില്‍ 25 സീറ്റ് വേണമെന്ന് ഗുര്‍നാം ചാദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഒന്‍പത് സീറ്റ് മാത്രമേ നല്കാന് സാധിക്കുകയുള്ളുവെന്ന് സംയുക്ത് സമാജ് മോര്‍ച്ച നിലപാടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക