തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരിലും സിപിഐഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ആൾക്കൂട്ട തിരുവാതിര നടത്തി. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയിൽ 80 ഓളം പേർ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് തുടക്കമായത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വൻവിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്.
ജില്ലയിലെ 14 നിയമസഭ സീറ്റിൽ 13 ലും ഇടത് മുന്നണിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അതിന് മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വമ്പിച്ച മുന്നേറ്റം ജില്ലയിലുണ്ടാക്കാൻ സിപിഎമ്മിന് കഴിഞ്ഞു.
ഇതിനിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു . തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണം. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക