സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ചുള്ള വിശദമായ മാർഗരേഖ പുറത്തുവിടും. ഇത് സംബന്ധിച്ചുള്ള മാർഗരേഖ ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനമുള്ള പശ്ചാത്തലത്തിലാണ് സ്കൂളുകൾ അടക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ അടച്ചിടും. രണ്ടാഴ്ചയാണ് സ്കൂളുകൾ അടച്ചിടുവാൻ തീരുമാനം. അതേസമയം, മാർഗ്ഗരേഖയിൽ ക്ലാസ് പ്രവർത്തി സമയവും എത്ര കുട്ടികളെ വീതം പ്രവേശിപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും. ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചയാണ് അടച്ചിടുക.
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കായി സ്കൂളുകളിൽ വാക്സിനേഷൻ; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
ഇനി മുതൽ ഓഫ് ലൈൻ ആയിത്തന്നെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ തുടരാനും തീരുമാനമുണ്ട്. അതേസമയം, സാമുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി. ജില്ലകളിലെ പൊതുസമ്മേളനങ്ങൾ ഓൺലൈൻ ആയി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. 30 ൽ കൂടുതൽ ടിപിആർ വരുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുമതി നൽകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക