യു.എസിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. 5 ജിയിലേക്ക് മാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാലാണ് യു.എസിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വെട്ടിക്കുറച്ചിരിക്കുന്നത്. ഇക്കാര്യം തങ്ങളുടെ ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് നെവാര്‍ക്കിലേക്കുള്ള വിമാനവും ഡല്‍ഹിയിൽ നിന്നും സാന്‍ ഫ്രാന്‍സിസ്കോ, ചിക്കാഗോ, ജോണ്‍ എഫ് കെന്നഡി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
കൊറോണയിലെ ഏറ്റവും വലിയ ഹിറ്റ് ഔഷധമായി മാറിയ Dolo 650, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് എയർ ഇന്ത്യയുടെ ട്വീറ്റ്. മറ്റ് പല പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകളും യുഎസിലേക്കുള്ള വിമാനങ്ങള്‍ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ ദുബായ് എമിറേറ്റ്സും ഇന്നുമുതല്‍ യു.എസിലേക്കുള്ള ഒമ്പത് വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക