സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം ഇന്ന് ചർച്ച ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. വിവിധ ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും. അതേസമയം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെയായിരിക്കും കോവിഡ് അവലോകനയോഗം നടക്കുക. മന്ത്രിസഭാ യോഗത്തിൽ അമേരിക്കയിൽ നിന്ന് ഓൺലൈനായി മുഖ്യമന്ത്രിയും പങ്കെടുക്കും. ഏതെല്ലാം മേഖലകളിലാണ് നിയന്ത്രണം വേണ്ടത് എന്നതായിരിക്കും പ്രധാന ആലോചന.
കേരളത്തിൽ പടരുന്നത് ഓമിക്രോൺ; രോഗം തീവ്രമാകുന്നവരുടെ എണ്ണത്തിലും വർധന
സംസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ആലോചിക്കുന്നുണ്ട്. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് ചേരും. ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പാടില്ലെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന കൊണ്ടുവന്നേക്കും. 35.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം മെഡിക്കല്‍കോളജിലും ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക