രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ നടത്തുന്ന റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിയന്ത്രണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങൾ.
മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് നടപടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളും പ്രചാരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും.
കേന്ദ്ര ആരോഗ്യ സെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ഇന്ന് ചർച്ച നടത്തും. ശേഷമായിരിക്കും തീരുമാനമാനം. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇന്നലെ യുപിയിലെ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് യുപിയിലെ കെയ്രാനയില്‍ വീടുകയറി പ്രചാരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക