ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള കാത്തിരിപ്പിനൊപ്പം താരലേലത്തിനുള്ള കാത്തിരിപ്പിൽ കൂടിയാണ് ക്രിക്കറ്റ് പ്രേമികൾ. ദിവസങ്ങൾ മാത്രമാണ് ലേലത്തിന് ബാക്കിയുള്ളത്. അതിനിടെ മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തവണ താരലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്തും എത്തുകയാണ്. ശ്രീശാന്തിന്റെ അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. ഇത്തവണ 1214 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.
കോവിഡ് മൂന്നാം തരംഗം പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്
കഴിഞ്ഞ സീസണിലും പേര് രജിസ്റ്റര്‍ ചെയ്തെങ്കിലും അവസാന പട്ടികയില്‍ ഇടം നേടുവാൻ ശ്രീശാന്തിന് സാധിച്ചിരുന്നില്ല. 318 പേര് വിദേശ കളിക്കാരും 896 പേര് ഇന്ത്യന്‍ കളിക്കാരുമാണ് ഉള്ളത്. ഫെബ്രുവരി 12,13 തീയതികളിലായി ബംഗളൂരുവില്‍ വച്ചാണ് ലേലം നടക്കുക. രണ്ട് കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഡേവിഡ് വാര്‍ണര്‍, രവിചന്ദ്ര അശ്വിന്, ശിഖര്‍ ധവാന് തുടങ്ങിയവര്‍ രണ്ട് കോടിയുടെ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക