നടി അനുഷ്ക ശർമയുമായി കരാറിൽ ഏർപ്പെടുവാൻ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോണും നെറ്റ്ഫ്ലിക്സും ഒരുങ്ങുന്നു. അനുഷ്കയുടെ ക്ളീൻസ്ലേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് കരാറുണ്ടാക്കുവാനാണ് പദ്ധതി. 403 കോടിയുടെതാണ് കരാർ. അനുഷ്കയുടെ സഹോദരനും ക്ളീൻസ്ലേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ് ശര്‍മയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
അനുഷ്ക ഇനിയുള്ള പതിനെട്ട് മാസങ്ങളില്‍ നിര്‍മിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യുന്നതിനാണ് കരാർ. 2013 ലാണ് അനുഷ്കയും കര്‍ണേഷും ചേർന്ന് ക്ളീൻസ്ലേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്നത്. ആദ്യം നിർമ്മിച്ചത് അനുഷ്കയുടെ എന്‍.എച്ച് 40 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക